“സിദാൻ എന്ന കളിക്കാരൻ തന്നെയാണ് സിദാനെന്ന പരിശീലകനേക്കാൾ മെച്ചം”

Newsroom

ഇന്നലെ ലാലിഗ കിരീടം നേടി എങ്കിൽ സിദാൻ തന്നെ സ്വയം ഒരു വലിയ പരിശീലകനായി കണക്കാകുന്നില്ല. താൻ ഒരു കളിക്കാരനായിരുന്നപ്പോൾ എന്തായിരുന്നോ ആ മികവ് തന്റെ പരിശീലക വേഷത്തിന് ഇല്ല എന്ന് സിദാൻ പറഞ്ഞു. തന്നിലെ കളിക്കാരനേക്കാൾ മുകളിൽ താൻ പരിശീലകനായ തന്നെ വെക്കില്ല എന്നും സിദാൻ പറഞ്ഞു. റയൽ മാഡ്രിഡ് പോലൊരു വലിയ ക്ലബിൽ തന്നെ കളിക്കാൻ കൊണ്ടു വന്നതിന് പെരസിനോട് താൻ എന്നും നന്ദി പറയും എന്നും സിദാൻ പറഞ്ഞു.

സിദാന്റെ റയൽ മാഡ്രിഡ് പരിശീലകനായുള്ള 11ആം കിരീടമായിരുന്നു ഇന്നലത്തേത്. ഇനി മൂന്ന് കിരീടങ്ങൾ കൂടെ നേടിയാൽ റയലിന് ഏറ്റവും കൂടുതൽ കിരീടം നേടിക്കൊടുക്കുന്ന പരിശീലകനായി സിദാന് മാറാം. തന്റെ ഏറ്റവും സന്തോഷമുള്ള കിരീടമാണ് ഇതെന്നും താൻ അധികം സന്തോഷം പ്രകടിപ്പിക്കാത്ത വ്യക്തിയാണെന്നും സിദാൻ പറഞ്ഞു.