ഇന്നലെ എൽ ക്ലാസികോയിൽ ലമിനെ യമാൽ നേടിയ ഗോൾ അനുവദിക്കാത്തതിൽ ലാലിഗയെ രൂക്ഷമായി വിമർശിച്ച് സാവി. ലാലിഗ ലോകത്തെ മികച്ച ലീഗ് ആകണമെങ്കിൽ ഗോൾ ലൈൻ ടെക്നോളജി പോലുള്ള സംവിധാനങ്ങൾ കൊണ്ടുവരണം എന്ന് സാവി പറഞ്ഞു. യൂറോപ്പിലെ ടോപ് 5 ലീഗിൽ ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്ത ഒരേ ലീഗ് ലാലിഗയാണ്. ഇന്നലെ ലമിനെ യമാൽ നേടിയ ഗോൾ ഗോൾ ലൈൻ കഴിഞ്ഞിരുന്നു എന്നാണ് ബാഴ്സലോണ പരിശീലകൻ പറയുന്നത്.
“എല്ലാവരും ആ ഗോൾ കണ്ടിട്ടുണ്ട്. അവർക്ക് ഗോൾ അനുവദിക്കാം. ചിത്രങ്ങൾ അവിടെയുണ്ട്. ഞങ്ങൾ മാഡ്രിഡിനേക്കാൾ മികച്ചവരായിരുന്നു. ഞങ്ങൾ വിജയം അർഹിച്ചിരുന്നു” മത്സരത്തിന് ശേഷം സാവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്തത് നാണക്കേടാണ്. ലോകത്തിലെ ഏറ്റവും മികച്ച ലീഗാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ സാങ്കേതികവിദ്യയിൽ മുന്നോട്ട് പോവുകയും പുതിയ ടെക്നോളജികൾ നടപ്പിലാക്കുകയും വേണം, ”മാനേജർ പറഞ്ഞു.