“ഈ സീസണിൽ ബാഴ്സലോണ കളിച്ച ഏറ്റവും മോശം മത്സരം” – സാവി

Newsroom

Updated on:

ഇന്നലെ ലാലിഗയിൽ അൽമേരിയയ്‌ക്കെതിരായ മത്സരത്തിൽ ടീമിന്റെ മോശം പ്രകടനത്തിൽ ബാഴ്‌സലോണയുടെ പരിശീലകൻ സാവി നിരാശയും രോഷവും പ്രകടിപ്പിച്ചു. 1-0 തോൽവിക്ക് ശേഷം സംസാരിച്ച സാവി ഈ സീസണിലെ ബാഴ്സലോണയുടെ ഏറ്റവും മോശം ഗെയിമായി ഇതിനെ വിശേഷിപ്പിച്ചു.

സാവി 23 02 27 01 00 15 146

ഞങ്ങൾക്ക് ആവേശവും, തീവ്രതയും, താളവുമൊന്നും ഇല്ലായിരുന്നു … ഗെയിം ജയിക്കാനുള്ള ആവേശം ഞങ്ങൾ കാണിച്ചില്ല. സാവി പറഞ്ഞു. “ഇത് ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു, കഠിനമായ ദിവസമായിരുന്നു, പക്ഷേ ഞങ്ങൾ ഇപ്പോഴും ഏഴ് പോയിന്റ് മുകളിലാണ്.” സാവി പറഞ്ഞു.

റയൽ മാഡ്രിഡിനെതിരായ വ്യത്യാസം 10 പോയിന്റായി ഉയർത്താനുള്ള സുവർണാവസരം ആണ് ബാഴ്സക്ക് നഷ്ടമായത്.

“ഞങ്ങൾ പരാജയപ്പെട്ടു, ആരാധകരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” സാവി പറഞ്ഞു. “ഇങ്ങനെ കളിക്കുന്നത് ശരിയല്ല. ഈ സമീപനം തുടർന്നാൽ ലാലിഗ ജയിക്കുക പ്രയാസമാണ്” സാവി പറഞ്ഞു.