ബാഴ്സലോണക്ക് സാവിയെ പരിശീലകനായി വേണം എങ്കിൽ തങ്ങൾക്ക് ബാഴ്സലോണ നഷ്ടപരിഹാരം നൽകണം എന്ന് ഖത്തർ ക്ലബായ അൽ സാദ്. സാവിക്ക് അൽ സാദിൽ ഇനിയും രണ്ടു വർഷത്തെ കരാർ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമെ പരിശീലകനെ വിട്ടു തരൂ എന്നാണ് അൽ സാദ് നിലപാട്. ബാഴ്സലോണ ഈ തുക നൽകാൻ തയ്യാറായേക്കില്ല. സാവി തന്നെ ഈ തുക നൽകി അൽ സാദ് വിടും എന്നാണ് ഇപ്പോൾ വാർത്തകൾ.
ബാഴ്സലോണ മാനേജ്മെന്റ് ദോഹയിൽ എത്തി ചർച്ചകൾ നടത്തിയാൽ മാത്രമെ ഇതിൽ ഒരു തീരുമാനം ആവുകയുള്ളൂ. ലപോർടയും റാഫാ യുസ്റ്റെയും ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ഖത്തറിലേക്ക് യാത്ര തിരിക്കും. ഈ ഇന്റർ നാഷണൽ ബ്രേക്കിന്റെ സമയത്ത് സാവിയുടെ പരിശീലകനായുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.