വെർമാലെന് വീണ്ടും പരിക്ക്, ബാഴ്സക്കായി 6 ആഴ്ച കളിക്കില്ല

ബാഴ്സലോണ സെന്റർ ബാക്ക് വെർമാലെൻ വീണ്ടും പരിക്ക് കാരണം പുറത്ത്. കരിയറിൽ എന്നും പരിക്ക് കാരണം കഷ്ടപ്പെട്ടിട്ടുള്ള വെർമാലന് ഇപ്പോൾ ഹാം സ്ട്രിംഗ് ഇഞ്ച്വറി ആണ് വിനയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബെൽജിയം ദേശീയ ടീമിനായി കളിക്കുമ്പോൾ ആയിരുന്നു താരത്തിന്റെ പരിക്ക്‌. സ്വിറ്റ്സർലാന്റിനെതിരായ ബെൽജിയത്തിന്റെ മത്സരത്തിനിടെ പരിക്കേറ്റ് വെർമാലെൻ കളംവിട്ടു.

താരത്തിൽ ആറ് ആഴ്ച എങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടതായി വരുമെന്ന് ബാഴ്സലോണ ക്ലബ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ബെൽജിയത്തിന്റെ ഹോളണ്ടുമായുള്ള അടുത്ത മത്സരവും ബാഴ്സലോണയുടെ എൽ ക്ലാസികോ ഉൾപ്പെടെയുള്ള പത്തോളം മത്സരങ്ങളും വെർമാലെന് നഷ്ടമാകും.

Previous articleബ്രസീൽ – അർജന്റീന സൂപ്പർ ക്ലാസിക്കോ പോരാട്ടം ഇന്ന്
Next articleമുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട്ട് ഇനി ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ