ബാഴ്സലോണയുടെ വെർമാലെന് വീണ്ടും പരിക്ക്

Newsroom

ബാഴ്സലോണ സെന്റർ ബാക്ക് വെർമാലെന് വീണ്ടും പരിക്ക്. ഇന്നലെ ഉംറ്റിറ്റി പരിക്കിൽ നിന്ന് തിരിച്ചെത്തി എന്ന് ബാഴ്സലോണ അറിയിച്ച ദിവസം തന്നെയാണ് മറ്റൊരു സെന്റർ ബാക്കായ വെർമാലെന് വീണ്ടും പരിക്കേറ്റതായും ബാഴ്സലോണ അറിയിച്ചത്. വലതു മുട്ടിനാണ് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്. വെർമലന് പണ്ട് അയാക്സിൽ ഉള്ള കാലം മുതൽ പരിക്ക് പ്രശ്നമാണ്.

പരിക്ക് കാരണം 240ൽ അധികം മത്സരങ്ങൾ കരിയറിയിൽ വെർമലന് നഷ്ടമായതായാണ് കണക്ക്. ബാഴ്സക്കായി ഇതുവരെ 100ൽ അധികം മത്സരങ്ങൾ പരിക്ക് കാരണം വെർമലന് കളിക്കാൻ പറ്റിയിട്ടില്ല, ആഴ്സണലിനായും നിരവധി മത്സരങ്ങൾ പരിക്ക് കാരണം വെർമാലെന് നഷ്ടപ്പെട്ടിട്ടുണ്ട്.