റയൽ മാഡ്രിഡ് അവരുടെ പ്രധാന താരങ്ങളെ നിലനിർത്തുന്ന ശ്രമങ്ങൾ തുടരുകയാണ്. കാമവിങക്ക് പിന്നാലെ റയലിന്റെ യുവതാരം ഫെഡെറികോ വാൽവെർദെയും പുതിയ കരാർ അംഗീകരിച്ചിരിക്കുകയാണ്. റയൽ മാഡ്രിഡിൽ ഇപ്പോൾ തന്നെ 2027വരെ കരാർ ഉള്ള വാൽവെർദെ പുതിയ കരാറോടെ 2028വരെ റയൽ മാഡ്രിഡിൽ തുടരും. വാൽവെർദെയുടെ മികച്ച പ്രകടനങ്ങൾ പരിഗണിച്ച് വാൽവെർദെയ്ക്ക് വേതന വർധനവ് നൽകാനാണ് റയൽ മാഡ്രിഡ് പുതിയ കരാർ നൽകുന്നത്.
25കാരനായ താരം 2016ൽ ആണ് റയൽ മാഡ്രിഡിൽ എത്തിയത്. തുടക്കത്തിൽ റയലിന്റെ യുവടീമുകൾക്കായി കളിച്ച താരം പിന്നീട് 2018ൽ റയലിനായി അരങ്ങേറ്റം നടത്തി. അതിനു ശേഷം പെട്ടെന്ന് തന്നെ റയൽ മാഡ്രിഡിന്റെ പ്രധാന ഭാഗമാകാൻ താരത്തിനായി. ക്രൂസു? മോഡ്രിചും ഭരിച്ചിരുന്ന റയൽ മിഡ്ഫീൽഡിന്റെ അടുത്ത തലമുറ തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങൾ കഴിഞ്ഞ സീസണുകളിൽ വാല്വെർദെയിൽ നിന്ന് കണ്ടിരുന്നു.
1 ബില്യണോളം റിലീസ് ക്ലോസ് വാല്വെർദെയുടെ പുതിയ കരാറിൽ ഉണ്ടാകും. 150ൽ അധികം മത്സരങ്ങൾ ഇതിനകം വാല്വെർദെ ക്ലബിനായി കളിച്ചു. രാജ്യത്തിനായി വാൽവെർദെ ഇതുവരെ 51 മത്സരങ്ങളും കളിച്ചിട്ടുണ്ട്.