റയൽ മാഡ്രിഡിന് ആശ്വാസ വാർത്ത. അവരുടെ യുവ മധ്യനിര താരം ഫെഡെ വാല്വെർദെ കൊറോണ നെഗറ്റീവ് ആയി. മൂന്ന് തവണ ടെസ്റ്റുകൾ നെഗറ്റീവ് ആയതോടെ താരത്തിന് ടീമിനൊപ്പം ചേരാൻ അനുവാദം കിട്ടി. താരത്തിന് നാളെ ചെൽസിക്ക് എതിരായ മത്സരത്തിൽ കളിക്കാനാകും. രണ്ടാഴ്ച മുമ്പ് ആയിരുന്നു വാല്വെർദെ കൊറോണ പോസിറ്റീവ് ആയത്. വാല്വെർദെ മാത്രമല്ല മാർസെലോ, റാമോസ്, മെൻഡി എന്നിവർ ഒക്കെ നാളെ ചെൽസിക്ക് എതിരെ കളിക്കും. വരാനെ, കാർവഹാൽ എന്നിവർ ഉണ്ടാകില്ല.