“മെസ്സി വിരമിക്കുന്ന കാലം വിദൂരമല്ല” – വാൽവെർദെ

Newsroom

ലയണൽ മെസ്സി വിരമിക്കുന്ന കാലം വിദൂരമല്ല എന്നത് സത്യമാണ് എന്ന് ബാഴ്സലോണ പരിശീലകൻ വാല്വെർദെ. മെസ്സി ഇപ്പോൾ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നതറിയാം. പക്ഷെ മെസ്സി കരിയർ അവസാനിപ്പക്കുന്ന കാലം അടുത്തെത്തി എന്ന് വാർല്വെദെ പറഞ്ഞു. ഒരു ഫുട്ബോൾ താരം 30 കഴിഞ്ഞാൽ പിന്നെ സ്വാഭാവികമായും കരിയർ അവസാനത്തോട് അടുക്കും എന്നും വാല്വെർദെ പറഞ്ഞു.

മെസ്സിക്ക് ഇപ്പോൾ 32 വയസ്സായെന്നും വാല്വെർദെ പറഞ്ഞു. മെസ്സിയെ പരിശീലിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ മെസ്സിയുടെ കാലത്താണ് പരിശീലകനായി ഉണ്ടായിരുന്നത് എന്ന് പറയുന്നതിൽ ആകും താൻ ഒക്കെ സന്തോഷം കണ്ടെത്തുക എന്നും വാല്വെർദെ പറഞ്ഞു.