വിജയവുമായി തന്നെ വലൻസിയ തുടങ്ങി

Newsroom

വലൻസിയയുടെ ലാലിഗ പുതിയ സീസണ് ആവേശ തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ലെവന്റെയ്ക്ക് എതിരെ ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ഹാവി ഗാർസിയയുടെ ടീം വിജയത്തിലേക്ക് എത്തിയത്. ലെവന്റെ രണ്ട് തവണ ലീഡ് എടുത്ത മത്സരത്തിൽ 4-2ന്റെ വിജയം സ്വന്തമാക്കാൻ വലൻസിയക്ക് ആയി. ഹാവി ഗാർസിയ പരിശീലകനായി എത്തിയ ശേഷമുള്ള വലൻസിയയുടെ ആദ്യ മത്സരമായിരുന്നു ഇത്.

മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ഹോസെ മൊറാലസിലൂടെ ലെവന്റെ ലീഡ് എടുത്തു. 12ആം മിനുട്ടിൽ ഗബ്രിയേലിലൂടെ തിരിച്ച് അടിക്കാൻ വലൻസിയക്കായി. ആദ്യ പകുതിയിൽ തന്നെ വീണ്ടും മൊറാലസ് ഒരു ഗംഭീര ഫിനിഷിലൂടെ ലെവന്റെയെ മുന്നിൽ എത്തിച്ചു. പിന്നീട് പക്ഷെ വലൻസിയയുടെ ആധിപത്യമാണ് കണ്ടത്. 39ആം മിനുട്ടിൽ ഗോമസിന്റെ ഗോൾ മത്സരം 2-2 എന്നാക്കി.

രണ്ടാം പകുതിയിൽ വല്ലേഹോയുടെ ഇരട്ട ഗോളുകൾ വലൻസിയക്ക് മൂന്ന് പോയിന്റ് ഉറപ്പിച്ച് കൊടുത്തു. 75, 90 മിനുട്ടുകളിൽ ആയിരുന്നു വല്ലേഹോയുടെ ഗോളുകൾ.