ടെർ സ്റ്റേഗൻ എൽ ക്ലാസികോയ്ക്കും ഉണ്ടാകില്ല

- Advertisement -

ടെർ സ്റ്റേഗന്റെ തിരിച്ചുവരവ് നീളും എന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമൻ. അടുത്ത ആഴ്ച നടക്കുന്ന എൽ ക്ലാസികോ മത്സരത്തിനു മുമ്പ് ടെർ സ്റ്റേഗന് മടങ്ങി എത്താൻ ആവില്ല എന്ന് കോമൻ പറഞ്ഞു. ഈ മാസം 24നാണ് സീസണിലെ ആദ്യ എൽ ലാസികോയിൽ ബാഴ്സലോണ റയലിനെ നേരിടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ പരിക്കേറ്റ് പുറത്ത് ഇരിക്കുകയാണ് ടെർ സ്റ്റേഗൻ.

ജർമ്മൻ താരത്തിന്റെ കാൽ മുട്ടിനാണ് പരിക്ക്. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താരം ഉള്ളത്. നവംബർ വരെ ടെർ സ്റ്റേഗൻ കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട എന്നാണ് ഡോക്ടർമാരും പറയുന്നത്. ടെർ സ്റ്റേഗന്റെ അഭാവത്തിൽ നെറ്റോ ആണ് ബാഴ്സലോണ വല ഇപ്പോൾ കാക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ക്ലീൻ ഷീറ്റ് നേടാൻ നെറ്റോക്ക് ആയിട്ടുണ്ട്.

Advertisement