ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞേക്കുമെന്ന സൂചനകൾ നൽകി ലാ ലീഗ പ്രസിഡന്റ് ഹാവിയർ തെബാസ്. ലാ ലീഗയുടെ കഴിഞ്ഞ സീസണിലെ വരുമാന കണക്കുകൾ പുറത്തു വിടവേ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാൻ നല്ല ഒരു തുകക്ക് നിലവിലെ താരങ്ങളെ കൈമാറാൻ ബാഴ്‌സക്ക് കഴിയേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ച തെബാസ് അവർക്കതിനു സാധിക്കും എന്നാണ് കരുതുന്നതെന്നും പറഞ്ഞു. അതേ സമയം പിഎസ്ജിയിൽ ലഭിക്കുന്ന സാലറിയിൽ നിന്നും വളരെ കുറഞ്ഞ തുക മാത്രമേ ബാഴ്‌സക്ക് നൽകാൻ സാധിക്കൂ എന്നും തെബാസ് കൂട്ടിച്ചേർത്തു.
ലാ ലീഗയിലെ ഫിനാൻഷ്യൽ ഫെയർ പ്ലെയെക്കുറിച്ചും തെബാസ് സംസാരിച്ചു. “പ്രീമിയർ ലീഗ് മോഡൽ ഒരിക്കലും നടപ്പാക്കില്ല. നഷ്ടം വരുത്തുന്ന മാതൃകകൾ അല്ല വേണ്ടത്. എന്നും ഏറ്റവും മികച്ച താരങ്ങൾ സ്‌പെയിനിൽ തന്നെയാണ് പന്ത് തട്ടിയത്. എക്കാലത്തെയും മികച്ച താരത്തിന് കുറഞ്ഞ സാലറിയിലും സ്പെയിനിലേക്ക് തിരിച്ചു വരാൻ ആണ് ആഗ്രഹം എന്നാണ് താൻ പത്രത്തിൽ വായിച്ചത്. എന്നാൽ താരങ്ങൾക്ക് ഉയർന്ന തുക മുടക്കേണ്ടി വരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി വലിയ തുക മുടക്കാതെ തന്നെ കൃത്യമായ സൈനിങ്ങുകൾ ആണ് റയൽ മാഡ്രിഡ് നടത്തുന്നത്”. തേബാസ് പറഞ്ഞു. തങ്ങളുടെ ഫെയർ പ്ലേ എടുത്തു കളഞ്ഞാൽ അമേരിക്കൻ ഓണെഴ്‌സോ പിഎസ്ജി പോലെ സ്റ്റേറ്റ് സ്വന്തമാക്കിയത് പോലെയോ ഉള്ള ക്ലബ്ബുകൾ ഇവിടെയും വരുംമെന്നും എന്നാൽ അവർക്കൊന്നും തന്നിഷ്ടപ്രകാരം ഇവടെ പ്രവർത്തിക്കാൻ ആവില്ലന്നും തേബാസ് ചൂണ്ടിക്കാണിച്ചു.