ആദ്യ മത്സരത്തിൽ തന്നെ സുവാരസ് പരിക്കേറ്റ് പുറത്ത്

- Advertisement -

ലാലിഗയിലെ വമ്പൻ ക്ലബുകൾക്ക് ലാലിഗയുടെ തുടക്കത്തിൽ തന്നെ തിരിച്ചടികൾ ലഭിക്കുകയാണ്‌. കഴിഞ്ഞ ദിവസം ഹസാർഡിന് പരിക്കേറ്റ് റയൽ മാഡ്രിഡ് പരുങ്ങലിൽ ആയതിന് പിന്നാലെ ബാഴ്സലോണയെയും ഒരു പരിക്ക് ബാധിച്ചിരിക്കുകയാണ്‌. ബാഴ്സലോണയുടെ സ്ട്രൈക്കർ സുവാരസ് ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്‌.

ലീഗിലെ ആദ്യ മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോയ്ക്ക് എതിരെ കളിക്കുമ്പോൾ ആയിരുന്നു സുവാരസിന് പരിക്കേറ്റത്. കളി തുടങ്ങി 32 മിനുട്ട് ആകുമ്പോഴേക്ക് തന്നെ സുവാരസിന് കളം വിടേണ്ടി വന്നു. കാഫ് ഇഞ്ച്വറിയാണ്. കഴിഞ്ഞ സീസൺ അവസാനത്തിൽ മുട്ടിനേറ്റ പരിക്ക് കാരണം സുവാരസ് വലഞ്ഞിരുന്നു. മെസ്സിയും പരിക്കിന്റെ പിടിയിലാണ് എന്നത് ബാഴ്സലോണ ആരാധകർക്ക് ആശങ്ക നൽകുന്നു.

Advertisement