സുവാരസിന്റെ ഫോമിൽ ആശങ്കയില്ലെന്ന് വാൽവെർദെ

Photo:Twitter/@Squawka
- Advertisement -

ഫോർവേഡ് ലൂയിസ് സുവാരസിന്റെ ഫോമിൽ തനിക്ക് ആശങ്കയില്ലെന്ന് ബാഴ്‌സലോണ പരിശീലകൻ ഏർണെസ്റ്റോ വാൽവെർദെ. ലിയോണിനെതിരായ മത്സരത്തിൽ ബാഴ്‌സലോണ ഗോൾ രഹിത സമനിലയിൽ കുടുങ്ങിയതിനു പിന്നാലെയാണ് ബാഴ്‌സലോണ പരിശീലകന്റെ പ്രതികരണം.  സീസണിന്റെ തുടക്കത്തിൽ ലീഗിൽ ഫോമിലായിരുന്നു സുവാരസ് പിന്നെ ഫോമിലല്ലാതെയാവുകയായിരുന്നു.

സീസണിൽ ഇതുവരെ അഞ്ചു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ സുവാരസിന് ഗോൾ നേടാനായിരുന്നില്ല. മാത്രവുമല്ല അവസാനം കളിച്ച 17 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ വെറും ഒരു ഗോൾ മാത്രമാണ് താരം നേടിയത്.  അവസാനം കളിച്ച 8 മത്സരങ്ങളിലാവട്ടെ വെറും ഒരു ഗോൾ മാത്രമാണ് താരം നേടിയത്. ചാമ്പ്യൻസ് ലീഗിൽ 24 മണിക്കൂറിൽ അധികം കളിച്ച സുവാരസിന് എവേ ഗ്രൗണ്ടിൽ ഒരു ഗോൾ പോലും കണ്ടെത്താനായിരുന്നില്ല.

എന്നാൽ താരത്തിന്റെ ഫോമിനെ പറ്റി താൻ ചിന്തിക്കുന്നില്ലെന്നും ടീമിലെ മറ്റു താരങ്ങൾക്ക് സുവാരസ് അവസരങ്ങൾ സൃഷ്ട്ടിക്കുന്നുണ്ടന്നും ബാഴ്സ പരിശീലകൻ പറഞ്ഞു. ലിയോണിനെതിരായ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയ ബാഴ്‌സലോണ കഴിഞ്ഞ നാല് മത്സരങ്ങളിൽ വെറും രണ്ടു ഗോളുകൾ മാത്രമാണ് നേടിയത്.

 

Advertisement