“ഇതുപോലെ പുറത്താക്കപ്പെടേണ്ട താരമല്ല ലൂയിസ് സുവാരസ്, പക്ഷെ ഇതിൽ ഒന്നും ഇപ്പോൾ അത്ഭുതമില്ല” – മെസ്സി

20200925 182621

ലൂയിസ് സുവാരസ് ബാഴ്സലോണ വിട്ട് പോകേണ്ടി വന്നതിൽ ക്ലബിനോടുള്ള രോഷം പരസ്യമായി പ്രകടിപ്പിച്ച് ലയണൽ മെസ്സി രംഗത്ത്. ഇന്ന് ഇൻസ്റ്റാഗ്രാമിൽ സുവാരസിനോട് യാത്ര പറഞ്ഞു കൊണ്ട് പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് മെസ്സി തന്റെ രോഷം പ്രകടിപ്പിച്ചത്. ലൂയിസ് സുവാരസ് ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് എന്ന് മെസ്സി പറഞ്ഞു. അങ്ങനെ ഒരു താരത്തെ ഈ രീതിയിൽ പുറത്താക്കിയത് ശരിയല്ല എന്ന് മെസ്സി പറഞ്ഞു.

ഇതിനും നല്ല യാത്ര അയപ്പ് സുവാരസ് അർഹിച്ചിരുന്നു. പക്ഷെ ഈ ക്ലബിൽ ഇങ്ങനെ ഒക്കെ നടക്കുന്നതിൽ അത്ഭുതമില്ല എന്ന് മെസ്സി പറഞ്ഞു. സുവാരസിനൊപ്പം ചെലവഴിച്ച് നാളുകൾ അവിസ്മരണീയമാണെന്നും മെസ്സി പറഞ്ഞു. സുവാർസ് വേറെ ഒരു ക്ലബിന്റെ ജേഴ്സി അണിയിന്നതും തനിക്ക് എതിരായി വരുന്നതും സങ്കൽപ്പിക്കാൻ ആകുന്നില്ല എന്നും മെസ്സി പറഞ്ഞു. എങ്കിലും സുവാരസിന്റെ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നതായും മെസ്സി പറഞ്ഞു.

Previous articleറൗവിൽസൺ റോഡ്രിഗസ് ഇന്ന് ഗോകുലം കേരള ഡിഫൻസിൽ
Next articleധോണിയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു