താൻ ഒളിമ്പിക്സിന് പോകുന്നതിൽ ബാഴ്സലോണ ഭയപ്പെടേണ്ടതില്ല എന്ന് പെഡ്രി

20210706 135357
Credit: Twitter

ബാഴ്സലോണ താരം പെഡ്രി ഒളിമ്പിക്സിന് പോകുന്നതിൽ ബാഴ്സലോണ അത്ര സന്തോഷിക്കുന്നില്ല. അവസാന ഒരു വർഷത്തിനിടയിൽ എഴുപതിന് അടുത്ത് മത്സരം കളിച്ച താരം ഒളിമ്പിക്സ് കൂടെ കളിക്കുന്നത് താരത്തിന് നല്ലതല്ല എന്ന് ക്ലബ് കരുതുന്നു. എന്നാൽ തനിക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണെന്നും എത്ര കളിച്ചാലും സന്തോഷമെ ഉള്ളൂ എന്നും പെഡ്രി പറയുന്നു.

താൻ ഒളിമ്പിക്സ് കളിക്കുന്നതിൽ ബാഴ്സലോണ ഭയപ്പെടേണ്ടതില്ല. ആവശ്യത്തിന് വിശ്രമം നേടി ഫിറ്റ്നെസോടെ തന്നെ താൻ തിരികെയെത്തും എന്ന് പെഡ്രി പറഞ്ഞു. ബാഴ്സലോണ തന്നെ ഒരുപാട് സ്നേഹിക്കുന്നു എന്നും അവർ തന്നെ വിലമതിക്കുന്നു എന്നത് തനിക്ക് അറിയാം എന്നും പെഡ്രി പറഞ്ഞു. ബാഴ്സലോണയിൽ ഒരുപാട് കാലം തുടര എന്നാണ് തന്റെ ആഗ്രഹം എന്നും പെഡ്രി പറഞ്ഞു. ഇപ്പോൾ സ്പെയിനായി യൂറോ കപ്പിൽ കളിക്കുകയാണ് പെഡ്രി.

Previous articleസ്വപ്ന ഫൈനലിൽ എത്താൻ അർജന്റീനയ്ക്ക് കൊളംബിയ കടമ്പ കടക്കണം
Next articleബ്രൈറ്റൺ സീസണിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി