റയൽ മാഡ്രിഡ് താരം ഇസ്കോക്കെതിരെ കടുത്ത വിമർശനവുമായി റയൽ മാഡ്രിഡ് പരിശീലകൻ സോളാരി രംഗത്ത്. എന്ത് കൊണ്ടാണ് ഇസ്കോ കളിക്കാത്തത് എന്ന ചോദ്യത്തിന് ഇസ്കോയുടെ ശാരീരിക പ്രശ്നങ്ങൾ ആണെന്ന് സോളാരി പറഞ്ഞു. ഇസ്കോ പൂർണമായും ഫിറ്റ് അല്ലെന്നും അത് കൊണ്ടാണ് താരത്തിന് ടീമിൽ അവസരം ലഭിക്കാത്തതെന്നും സോളാരി വ്യക്തമാക്കി.
സോളാരി പരിശീലകനായതിനു ശേഷം ഇസ്കോ ലാ ലീഗയിൽ ഒരു മത്സരവും ഇസ്കോ സ്റ്റാർട്ട് ചെയ്തിരുന്നില്ല. ഇതിനു പുറമെ കഴിഞ്ഞ ദിവസം അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിൽ പോലും ഇസ്കോക്ക് അവസരം ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് താരം റയൽ മാഡ്രിഡ് താരങ്ങളുടെ കൂടെ മത്സരത്തിന് വേണ്ടി യാത്ര ചെയ്തിരുന്നില്ല. ഇതിനെതിരെ അച്ചടക്ക നടപടി ഉണ്ടാവുമെന്ന് പരിശീലകൻ സോളാരി വ്യക്തമാക്കിയിട്ടുണ്ട്.
മോശം ഫോമിലൂടെ പോവുന്ന റയൽ മാഡ്രിഡ് സോളാരിയെ മാറ്റി മുൻ പരിശീലകനായ ഹോസെ മൗറിനോയെ നിയമിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു.