ജയം തുടർന്ന് ലാ ലീഗയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു റയൽ സോസിദാഡ്

Wasim Akram

സ്പാനിഷ് ലാ ലീഗയിൽ തുടർച്ചയായി ജയം കുറിച്ചു റയൽ സോസിദാഡ്. സെൽറ്റ വിഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്ന അവർ നാലാം സ്ഥാനത്തേക്ക് ഉയർന്നു. മത്സരത്തിൽ മുപ്പതാം മിനിറ്റിൽ അസിയർ ഇല്ലരമണ്ടി ഗോൾ നേടിയപ്പോൾ സോസിദാഡ് മുന്നിലെത്തി.

മുപ്പതാം മിനിറ്റിൽ ലാഗോ അസ്‌പാസ് സെൽറ്റക്ക് സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ സോസിദാഡ് വിജയഗോൾ കണ്ടത്തി. ബ്രയിസ് മെന്റസിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഇഗോർ സുബൽദിയ ആണ് സോസിദാഡിന്റെ വിജയഗോൾ നേടിയത്. സോസിദാഡ് നാലാമത് എത്തിയപ്പോൾ സെൽറ്റ 11 സ്ഥാനത്ത് തുടരുകയാണ്.