നപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താൻ പരിശീലക റോളിൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല എന്ന് ക്വികെ സെറ്റിയൻ. ല ലീഗ കിരീടം കൈവിട്ട പരിശീലകനെ ബാഴ്സ പുറത്താക്കിയേക്കും എന്ന അഭ്യൂഹങ്ങൾ ഇതോടെ സജീവമായി. ഒസാസുനക്ക് എതിരായ തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു ബാഴ്സ പരിശീലകൻ. 2-1 നാണ് സ്വന്തം മൈതാനത്ത് ബാഴ്സ മത്സരം കൈവിട്ടത്.
ടീമിന്റെ നിലവിലെ അവസ്ഥയിൽ താനാണ് ഉത്തരവാദി എന്നും അദ്ദേഹം കൂട്ടി ചേർത്തു. ടീമിന്റെ പ്രകടനത്തെ കുറിച്ചു മെസ്സി നടത്തിയ പരാമർശങ്ങൾ ശെരിവച്ച അദ്ദേഹം വരും ആഴ്ചകളിൽ തനിക്ക് എന്ത് സംഭവിക്കും എന്ന് ഉറപ്പില്ല എന്നും പറഞ്ഞു.













