റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് കൊറോണ വൈറസ് ബാധ

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് കൊറോണ വൈറസ് ബാധ. റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെ നേരിടാനിരിക്കെയാണ് താരത്തിന്റെ കൊറോണ പോസറ്റീവ് ആയ വിവരം ടീം പുറത്ത് വിട്ടത്. നേരത്തെ സ്പെയിനിന് വേണ്ടി കളിക്കുന്ന സമയത്ത് പരിക്കേറ്റ സെർജിയോ റാമോസ് നിലവിൽ ടീമിൽ നിന്ന് പുറത്താണ്.

താരത്തിന്റെ കൊറോണ പോസറ്റീവ് ആയതോടെ താരം കൂടുതൽ സമയം ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. സ്പാനിഷ് ആരോഗ്യ വകുപ്പിന്റെ നിയമ പ്രകാരം താരം 10 ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണം. താരം കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ശേഷം മാത്രം ആവും ടീമിന്റെ കൂടെ പരിശീലനത്തിന് ഇറങ്ങാൻ കഴിയുക. കഴിഞ്ഞ ആഴ്ച മറ്റൊരു പ്രതിരോധ താരമായ റാഫേൽ വരാനെക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Previous articleഎതിരില്ലാതെ പെരസ് വീണ്ടും റയൽ മാഡ്രിഡ് പ്രസിഡന്റ്
Next articleപഞ്ചാബ് കിംഗ്സിനോട് തോല്‍വിയേറ്റുവാങ്ങിയെങ്കിലും യുവതാരങ്ങളെ പ്രശംസ കൊണ്ട് മൂടി സംഗക്കാര