ബാഴ്‌സലോണയിൽ തുടരുമോ എന്നത് ബുസ്‌കറ്റ്‌സ് ഉടൻ തീരുമാനിക്കും

Staff Reporter

സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയിൽ കരാർ അവസാനിക്കുന്ന ക്യാപ്റ്റൻ സെർജിയോ ബുസ്‌കറ്റ്‌സ് ക്ലബ്ബിൽ തുടരുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. നിലവിലെ അന്താരാഷ്ട്ര ഫുട്ബോൾ ഇടവേള കഴിയുന്നതിന് മുൻപ് തന്നെ ബുസ്‌കറ്റ്‌സ് തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ ബാഴ്‌സലോണയുടെ ക്യാപ്റ്റനായ ബുസ്‌കറ്റ്‌സ് ടീമിൽ തുടരണമെന്ന് തന്നെയാണ് പരിശീലകൻ സാവിയുടെയും ആഗ്രഹം. 34കാരനായ താരത്തിന് വേണ്ടി എം.എൽ.എസ്സിൽ നിന്നും സൗദി ക്ലബായ അൽ നാസറിൽ നിന്നും ഓഫറുകൾ ഉണ്ട്. എന്നാൽ ബാഴ്‌സലോണയിൽ ഒരു വർഷം കൂടെ കരാർ നീട്ടാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

അന്താരാഷ്ട്ര ഫുട്ബോൾ ഇടവേള കഴിയുന്നതോടെ ബുസ്‌കറ്റ്‌സ് ബാഴ്‌സലോണയിൽ തുടരുമോ എന്നതിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.