സെർജി റൊബേർടോയ്ക്ക് വേതനം കുറച്ച് കൊണ്ട് പുതിയ കരാർ വാഗ്ദാനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ ക്യാപ്റ്റന്മാരിൽ ഒരാളായ സെർജി റൊബേർടോയ്ക്ക് ക്ലബ് പുതിയ കരാർ വാഗ്ദാനം ചെയ്യും. 30%ത്തളം വേതനം കുറച്ചാകും പുതിയ കരാർ. സെർജി റൊബേർടോ ഈ കരാർ അംഗീകരിക്കാൻ സാധ്യതയുണ്ട് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് ബാഴ്സലോണ രണ്ട് വർഷത്തെ പുതിയ കരാർ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

വെർസറ്റൈൽ താരമായ സെർജി റൊബേർടോ ബാഴ്സലോണയ്ക്കായി ഈ സീസണിൽ അധിക മത്സരം കളിച്ചിട്ടില്ല. പരിക്ക് താരത്തെ പലപ്പോഴും പുറത്ത് ഇരുത്തി. ബാഴ്സലോണയിൽ 2006 മുതൽ ഉള്ള താരമാണ് സെർജി റൊബേർടോ. 12 കിരീടങ്ങൾ താരം സീനിയർ ടീമിനൊപ്പം നേടി.