സാവിചിന് അത്ലറ്റിക്കോ മാഡ്രിഡിൽ പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റിക്കോ മാഡ്രിഡ് സെന്റർ ബാക്ക് സ്റ്റെഫാൻ സാവിച്ച് ക്ലബിൽ കരാർ പുതുക്കി. 2024 ജൂൺ 30 വരെ ക്ലബിൽ തുടരുന്മ വിധത്തിലാണ് പുതിയ കരാർ. 2015 ൽ അത്ലറ്റിക്കോ മാഡ്രിഡിൽ ചേർന്നു താരം അന്നു മുതൽ സിമിയോണിയുടെ പ്രധാന കളിക്കാരനാണ്. 2015 സെപ്റ്റംബർ 22 -ന് ഗെറ്റാഫെയ്ക്കെതിരെയാണ് സവിച് അരങ്ങേറ്റം കുറിച്ചത്.  അതിനുശേഷം ഞങ്ങളുടെ സെന്റർ ബാക്ക് ഞങ്ങളുടെ ക്ലബിനായി 202 മത്സരങ്ങൾ ഇതുവരെ കളിച്ചു.

അതിൽ 117 മത്സരങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചു. ആകെ 14% മാത്രമാണ് പരാജയപ്പെട്ടത്. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം അദ്ദേഹം 2018ൽ യൂറോപ്പ ലീഗും യുവേഫ സൂപ്പർ കപ്പും 2021 ൽ ലാലിഗയും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ലാലിഗ കിരീടത്തിൽ 30കാരൻ പ്രധാന പങ്കുഹിച്ചിരുന്നു.