ഗോൾ അടിപ്പിച്ച് സാന്റി, വലൻസിയെ മറികടന്ന് വിയ്യറയൽ

Wasim Akram

സ്പാനിഷ് ലാ ലീഗയിൽ വലൻസിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു വിയ്യറയൽ. ജയത്തോടെ ലീഗിൽ 51 പോയിന്റുകളും ആയി അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും അവർക്ക് ആയി. ഇനി കളിക്കില്ലെന്ന ഡോക്ടർമാർ വിധി എഴുതിയ ശേഷം കളത്തിലേക്ക് ശക്തമായി തിരിച്ചു വന്ന ഇതിഹാസതാരം സാന്റി കസോളയുടെ മറ്റൊരു മികച്ച പ്രകടനം ആണ് ഇന്നും കണ്ടത്. മത്സരത്തിൽ 14 മിനിറ്റിൽ ജെറാർഡ് മൊറേനയുടെ പാസിൽ നിന്നു പാക്കോ അൽകാസർ ആണ് വിയ്യറയലിന്റെ ആദ്യ ഗോൾ നേടിയത്.

തുടർന്ന് 44 മിനിറ്റിൽ സാന്റിയുടെ മികച്ച പാസിൽ നിന്നു മികച്ച ഗോൾ കണ്ടത്തിയ ജെറാർഡ് മൊറേന വിയ്യറയലിന്റെ ജയം ഉറപ്പിച്ചു. തോൽവിയോടെ വലൻസിയ ലീഗിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റ് മത്സരങ്ങളിൽ ഐബർ ഗ്രനാഡയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ജയം തരം താഴ്‌ത്തലിൽ നിന്നു ഐബറിനെ ഒരുപാട് ദൂരെയാക്കി. അതേസമയം മറ്റൊരു മത്സരത്തിൽ ലവാന്റെ റയൽ ബെറ്റിസിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു.