ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടതിനു ശേഷം എൽ ക്ലാസികോയിൽ ഒരു ഗോൾ പോലും ഇല്ലാതെ മെസ്സി

20210411 091122
Credit: Twitter
- Advertisement -

ലയണൽ മെസ്സിയുടെ എൽ ക്ലാസികോയിലെ മോശം റെക്കോർഡ് തുടരുകയാണ്. ഇന്നലെ നടന്ന എൽ ക്ലാസികോയിലും ലയണൽ മെസ്സിക്ക് നിരാശ ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം നടന്ന ഒരു എൽ ക്ലാസികോയിൽ പോലും ഗോൾ നേടാൻ ലയണൽ മെസ്സിക്ക് ആയില്ല‌. ഇന്നലെ ഗോൾ പോസ്റ്റിൽ വരെ മെസ്സിയുടെ ഷോട്ട് എത്തി എങ്കിലും ഗോൾ പിറന്നില്ല.

മെസ്സി കളിച്ച അവസാന ഏഴ് എൽ ക്ലാസികോയിലും മെസ്സിക്ക് ഗോൾ നേടാൻ ആയില്ല. മെസ്സി ഈ മത്സരങ്ങളിൽ എടുത്ത ഇരുപത്തി ഏഴോളം ഷോട്ടുകളും ലക്ഷ്യം കണ്ടില്ല എന്നത് മെസ്സി ആരാധകർക്കും നിരാശ നൽകും. മെസ്സിയുടെ അവസാന എൽ ക്ലാസികോ ആയിരിക്കുമോ ഇന്നലെ കഴിഞ്ഞത് എന്ന ഭയവും ആരാധകർക്ക് ഉണ്ട്. ഇതുവരെ ആയി മെസ്സി ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പിവെച്ചിട്ടില്ല.

Advertisement