” ബാഴ്സലോണ ലാ ലീഗ കിരീടം ഉയർത്താൻ സാധ്യത കുറവാണ് ” – കോമൻ

Images (26)
- Advertisement -

ബാഴ്സലോണ ലാ ലീഗ കിരീടം ഉയർത്താൻ സാധ്യത കുറവാണെന്ന് പരിശീലകൻ റോണാൾഡ് കോമൻ. അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്നും കോമൻ കൂട്ടിച്ചേർത്തു. ക്യാമ്പ് നൗവിൽ ഐബറിനോട് സമനില വഴങ്ങേണ്ടി വന്നിരുന്നു ബാഴ്സലോണക്ക്. മോശം പ്രകടനം കാഴ്ച്ച വെച്ച ബാഴ്സയുടെ രക്ഷക്കെത്തിയത് പകരക്കാരനായി ഇറങ്ങിയ ഒസ്മാൻ ഡെംബെലയുടെ ഗോളായിരുന്നു.

ബാഴ്സ താരങ്ങളുടെ വ്യക്തിപരമായ പിഴവാണ് ബാഴ്സലോണക്ക് മൂന്ന് പോയന്റുകൾ ലഭിക്കുന്നതിൽ നിന്നും വിലക്കിയതെന്ന് പറഞ്ഞ കോമൻ കിരീടപ്പോരാട്ടത്തിലേക്ക് തിരിച്ച് വരവ് അസാധ്യമല്ലെന്നും പറഞ്ഞു. രണ്ട് മത്സരങ്ങൾ ഇനിയും കളിക്കാനുള്ള അത്ലെറ്റിക്കോ മാഡ്രിഡിന് 7 പോയന്റ് പിറകിലാണ് ബാഴ്സലോണ. ഇനി 2021 ലെ ആദ്യ മത്സരത്തിൽ വെസ്കയാണ് ബാഴ്സലോണയുടെ എതിരാളികൾ.

Advertisement