റയൽ മാഡ്രിഡിന്റെ താൽക്കാലിക പരിശീലകനായി ചുമതലയേറ്റ സാന്റിയാഗോ സോളാരിക്ക് റയലിന്റെ പരിശീലകനാകേണ്ട യോഗ്യതയിലെന്ന് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. ഹുലൻ ലോപ്പറ്റെഗിയുടെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് റയൽ ബി യുടെ പരിശീലകൻ സാന്റിയാഗോ സോളാരിയെ താൽക്കാലിക പരിശീലകനായി റയൽ കൊണ്ട് വന്നത്.
താൽക്കാലിക പരിശീലകനായിട്ടായിരുന്നു മുൻ റയൽ പരിശീലകൻ സിദാനും റയലിൽ എത്തിയത്. സിദാന്റെ നേട്ടങ്ങൾ ആവർത്തിക്കാൻ സാന്റിയാഗോ സോളാരി സാധിക്കുകയില്ലെന്ന് മാത്രമല്ല രണ്ടു മത്സരങ്ങൾക്ക് ശേഷം റയൽ പുതിയ പരിശീലകനെ അവതരിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റിവാൾഡോ പറഞ്ഞു.
ല ലീഗെയിൽ റയൽ തുടരുന്ന മോശം ഫോമിന്റെ അടിസ്ഥാനത്തിലാണ് ലോപ്പറ്റെഗിയെ പുറത്താക്കാൻ റയൽ തീരുമാനിച്ചത്. കേവലം 4 മാസത്തിന് ശേഷമാണ് അദ്ദേഹം സാന്റിയാഗോ ബെർണാബു വിടുന്നത്. ബാഴ്സയോട് എൽ ക്ലാസ്സികോയിൽ ഭീമൻ തോൽവി ഏറ്റുവാങ്ങിയതും പുറത്താകലിന് പിന്നിലുണ്ട്.