ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ ബാഴ്സലോണ താരം ലെംഗ്ലെറ്റിന് കിട്ടിയ ചുവപ്പ് കാർഡിനെതിരെ ബാഴ്സലോണ ലലിഗയ്ക്ക് അപ്പീൽ നൽകും. ഇന്നലെ ജിറോണയ്ക്ക് എതിരായ മത്സരത്തിൽ എതിർ താരത്തെ എൽബോ ചെയ്തതിന് ആയിരുന്നു ലെംഗ്ലെറ്റിന് ചുവപ്പ് ലഭിച്ചത്. വാറിന്റെ സഹായത്തോടെ ആയിരുന്നു റഫറി ചുവപ്പ് കാർഡ് നൽകിയത്.
എന്നാൽ താരം മനപ്പൂർവ്വം എൽബോ ചെയ്തത് അല്ലായെന്നും കളിക്കിടെ സംഭവിച്ച് പോയതാണെന്നും റീപ്ലേകളി വ്യക്തമായിരുന്നു. റഫറിയുടെ തീരുമാനത്തിന് എതിരെ വിമർശനവുമായി ഇന്നലെ ബാഴ്സലോണ താരങ്ങളിം പരിശീലകനും എത്തിയിരുന്നു. ഈ റെഡ് കാർഡ് കാരണം ലെംഗ്ലെറ്റിന് കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കാം എന്നുള്ളത് കൊണ്ടാണ് ബാഴ്സലോണ ഇപ്പോൾ അപ്പീൽ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്നലെ ചുവപ്പ് കാർഡ് കാരണം 55 മിനുറ്റുകളോളം 10 പേരുമായി കളിക്കേണ്ടു വന്ന ബാഴ്സലോണ കളിയിൽ സമനില വഴങ്ങുകയും ചെയ്തിരുന്നു.