റയൽ മാഡ്രിഡിൽ കളിക്കാൻ താല്പര്യമില്ല എങ്കിൽ വരാനെയ്ക്ക് ക്ലബ് വിടാം

Img 20210303 004153
Credit: Twitter
- Advertisement -

റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെക്കാൻ തയ്യാറാകാത്ത സെന്റർ ബാക്ക് വരാനെയ്ക്ക് എതിരെ ക്ലബ് പ്രസിഡന്റ് പെരസ് രംഗത്ത്. വരാനെയുമായി അവസാന കുറേ കാലമായി റയൽ മാഡ്രിഡ് ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും താരം ക്ലബ് വിടുമെന്ന സൂചനകൾ ആണ് നൽകിയത്. റയൽ മാഡ്രിഡിൽ കളില്ലാൻ തലര്യമില്ലാത്തവർക്ക് ക്ലബ് വിടാം എന്ന് പെരസ് മാധ്യമങ്ങളോട് പറഞ്ഞു‌. ഇപ്പോൾ ഉള്ള സ്ക്വാഡിൽ റയൽ മാഡ്രിഡ് സന്തോഷവാന്മാരാണ് എന്നും പെരസ് പറഞ്ഞു.

വരാനെയുമാായുള്ള ചർച്ചകളിൽ ഇതുവരെ ധാരണ ഒന്നും ആയില്ല എന്നും താരത്തിന്റെ കരാർ 2022ൽ അവസാനിക്കും എന്നും പെരസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും ഒക്കെ ഫ്രഞ്ച് സെന്റർ ബാക്കിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടത്തുന്നുണ്ട്.

Advertisement