റയൽ മാഡ്രിഡ് സെർബിയൻ സൂപ്പർ താരം ലൂക്ക യോവിചിനെ ലോണിൽ അയക്കാൻ ഒരുങ്ങുന്നു. സ്പാനിഷ് മാധ്യമങ്ങളാണ് ഈ വാർത്ത പുറത്ത് വിട്ടത്. പ്രീ സീസണിലെ മോശം പ്രകടനമാണ് സെർബിയൻ യുവതാരത്തിന് വിനയായതെന്നാണ് റിപ്പോർട്ടുകൾ. സിദാന്റെ പ്രതീക്ഷക്കൊത്തുയരാൻ താരത്തിന് സാധിക്കാത്തതിനെ തുടർന്നാണ് ഈ അപ്രതീക്ഷിതമായ നീക്കമെന്നറിയുന്നു. പ്രീ സീസണിൽ ഒരു ഗോൾ പോലുമടിക്കാൻ യോവിചിന് സാധിച്ചില്ല.
ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് സെര്‍ബിയന്‍ താരമായ ലൂക്ക യോവിച്ചിനെ ടീമിലെത്തിച്ച് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. 60 മില്യണില്‍ അധികം താരത്തിനായി റയല്‍ മാഡ്രിഡ് ചിലവഴിച്ചു. 2025 വരെയുള്ള കരാറാണ് റയലുമായി താരം ഒപ്പുവെച്ചത്. 21 കാരനായ യോവിച്ച് ഫ്രാങ്ക്ഫര്‍ട്ടിനൊപ്പം കഴിഞ്ഞ സീസണില്‍ യൂറോപ്പിലും ജര്‍മ്മനിയിലും ഗോളുകള്‍ അടിച്ച് കൂട്ടിയിരുന്നു. ബുണ്ടസ് ലീഗയിൽ 17 ഉം യൂറോപ്പ ലീഗിൽ 10 ഗോളുകളുമായിരുന്നു യോവിച് കഴിഞ്ഞ സീസണിൽ അടിച്ച് കൂട്ടിയത്.