“ഇനി റയൽ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തതിനായി കാത്തിരിക്കാം” – സെറ്റിയൻ

Newsroom

ഇന്നലെ സെൽറ്റയോടും പോയന്റ് നഷ്ടപ്പെടുത്തിയതോടെ കിരീട പോരാട്ടത്തിൽ പിറകോട്ട് പോയിരിക്കുകയാണ് ബാഴ്സലോണ. ഇജി തങ്ങളുടെ കാത്തിരിപ്പ് റയൽ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്ന് മത്സര ശേഷം സെറ്റിയൻ പറഞ്ഞു. ഇന്ന റയൽ മാഡ്രിഡ് എസ്പാന്യോളിനെ പരാജയപ്പെടുത്തുകയാണെങ്കിൽ ബാഴ്സലോണക്ക് മേൾ അവർക്ക് രണ്ട് പോയന്റിന്റെ ലീഡ് ലഭിക്കും.

റയൽ മാഡ്രിഡ് എല്ലാ മത്സരങ്ങളും ജയിക്കാൻ പോകുന്നില്ല എന്ന് സെറ്റിയൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇന്നലെ സെൽറ്റയ്ക്ക് എതിരെ വഴങ്ങിയ രണ്ടാം ഗോൾ വിഷമിപ്പിക്കുന്നതാണ് എന്ന് സെറ്റിയൻ പറഞ്ഞു. ടീമിന്റെ പ്രകടനം തൃപ്തികരമാണ് എന്നാൽ അവസരം മുതലാക്കാത്തത് ആണ് പ്രശ്നം എന്നും സെറ്റിയൻ പറഞ്ഞു.