സ്റ്റേഡിയം പുതുക്കാനൊരുങ്ങി റയൽ മാഡ്രിഡ്, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈൻ പുറത്ത് വിട്ടു

സാന്റിയാഗോ ബെർണാബുവിന്റെ പുതുക്കലുമായി മുന്നോട്ട് പോകുന്ന റയൽ മാഡ്രിഡ് പുത്തൻ സ്റ്റേഡിയത്തിന്റെ പ്ലാൻ പുറത്ത് വിട്ടു. വീഡിയോ രൂപത്തിലുള്ള പ്ലാനിൽ റയലിന്റെ തട്ടകത്തിന് വരാൻ പോകുന്ന കിടിലൻ മാറ്റങ്ങൾ അത്രയും പ്രകടമാണ്. ഏതാണ്ട് 500 മില്യൺ പൗണ്ടോളമാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിലെ പ്ലാൻ പ്രകാരം മുന്നോട്ട് പോകുകയാണെങ്കിൽ 42 മാസങ്ങൾ കൊണ്ട് സ്റ്റേഡിയം പണി പൂർത്തിയാകപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പരിഷ്കരിച്ച സ്റ്റേഡിയം കാണാൻ 2023 വരെ റയൽ ഫാൻസ് കാത്തിരിക്കേണ്ടി വരും.