റയൽ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞ് സിദാൻ

- Advertisement -

ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു. ലാ ലീഗ കിരീടം ലഭിക്കാത്തെയിരുന്നതും ചാമ്പ്യൻസ് ലീഗിൽ നിന്നും സെമിയിലെ പരാജയത്തിനും പിന്നാലെയാണ് സിദാൻ റയൽ മാഡ്രിഡിന്റെ പടിയിറങ്ങുന്നത്. 2022 വരെ സിദാന് റയൽ മാഡ്രിഡിൽ കരാറുണ്ടായിരുന്നു. റയൽ മാഡ്രിഡ ഇത് സിദാന്റെ രണ്ടാം വരവായിരുന്നു. മൂന്ന് യൂറോപ്യൻ കിരീടങ്ങളടക്കം ട്രോഫി ക്യാബിനെറ്റിൽ കണക്ക് വെച്ചിട്ടാണ് സിദാൻ മെയ് 2018ൽ റയൽ വിടുന്നത്.

എന്നാൽ 2019 മാർച്ചിൽ തന്നെ റയലിന്റെ പരിശീലകനായി സിദാൻ തിരികെ വന്നു. റയലിൽ സിദാന് പകരക്കാരനായി മുൻ യുവന്റസ് പരിശീലകൻ അല്ലെഗ്രിയെ കൊണ്ട് വരാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. അതേ സമയം ടൂറിനിൽ വ്യക്തിമുദ്ര പതിപ്പിച്ച സിദാനെ പരിശീലകനാക്കാനുള്ള ശ്രമം യുവന്റസും ആരംഭിച്ചിട്ടുണ്ട്. പിർലോക്ക് കീഴിൽ കിരീടം നഷ്ടപ്പെട്ട യുവന്റസിന് ഇപ്പോൾ വേണ്ടത് ഒരു യൂറോപ്യൻ കിരിടമാണ്. ചാമ്പ്യൻസ് ലീഗ് സ്പെഷലിസ്റ്റായി സിദാനെ എത്തിക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്. വൈകാതെ തന്നെ റയൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement