അലാവസിനെ വീഴ്ത്തി, ല ലീഗെയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് റയൽ

- Advertisement -

ല ലീഗെയിൽ അലാവസ് ഉയർത്തിയ ശക്തമായ വെല്ലുവിളി മറികടന്ന റയൽ മാഡ്രിഡിന് ജയം. എവേ മത്സരത്തിൽ ഒന്നിന് എതിരെ 2 ഗോളുകൾക്കാണ് സിദാന്റെ ടീം ജയിച്ചത്. ജയത്തോടെ തൽക്കാലത്തേക്ക് ല ലീഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ റയലിനായി. പക്ഷെ നാളെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ബാഴ്സക്ക് തിരികെ ഒന്നാം സ്ഥാനത്ത് മടങ്ങി എത്താനാകും.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്. 52 ആം മിനുട്ടിൽ ക്യാപ്റ്റൻ റാമോസിന്റെ ഗോളിൽ റയൽ ലീഡ് എടുത്തെങ്കിലും 65 ആം മിനുട്ടിൽ ബോക്‌സിൽ റാമോസ് ഹോസെല്യൂവിനെ ഫൗൾ ചെയ്തതോടെ റഫറി അലാവാസിന് പെനാൽറ്റി നൽകി. കിക്കെടുത്ത ലൂക്കാസ് പേരസ് പന്ത് വലയിലാക്കിയതോടെ സ്കോർ 1-1. പക്ഷെ നാല് മിനിട്ടുകൾക്ക് ശേഷം മറ്റൊരു ഡിഫൻഡർ റയലിന് വീണ്ടും ലീഡ് സമ്മാനിച്ചു. ഇത്തവണ ഡാനി കാർവഹാൾ ആണ് റയലിന് 3 പോയിന്റ് സമ്മാനിച്ച ഗോൾ നേടിയത്.

Advertisement