ലാലിഗ ക്ലബായ റയൽ മാഡ്രിഡ് ലീ സീസണായുള്ള മൂന്നാം ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. എമെറാൾഡ് ഗ്രീൻ നിറത്തിലാൺ ഡിസൈൻ. വളരെ ഭംഗിയുള്ള ജേഴ്സി ആരാധകർ സ്വീകരിച്ചിരിക്കുകയാണ്. നേരത്തെ റയൽ മാഡ്രിഡ് ഹോം ആൻഡ് എവേ ജേഴ്സി പുറത്തിറക്കിയിരുന്നു. ഈ സീസൺ മികച്ച രീതിയിൽ തുടങ്ങാൻ റയൽ മാഡ്രിഡിനായിട്ടുണ്ട്.