സീസൺ പുനരാരംഭിച്ചാൽ റയൽ മാഡ്രിഡിന്റെ സ്റ്റേഡിയം മാറിയേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ ഉൾപ്പെടെ സ്പെയിനിലെ ഫുട്ബോൾ മത്സരങ്ങൾ എല്ലാം നിലച്ച അവസ്ഥയിലാണ് ഇപ്പോൾ. ഇനി സീസൺ പുനരാരംഭിക്കുന്നത് തന്നെ കാണികൾ ഇല്ലാത്ത അവസ്ഥയിലും ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. കാണികൾ ഉണ്ടാവില്ല എങ്കിൽ ആ സാഹചര്യം മുതലെടുക്കാൻ ഒരുങ്ങുകയാണ് റയൽ മാഡ്രിഡ്. അവർ കാണികൾ ഉണ്ടാവില്ല എങ്കിൽ മത്സരങ്ങൾ ഒക്കെ അവരുടെ സ്ഥിരം സ്റ്റേഡിയമായ ബെർണബെയുവിൽ നിന്ന് മാറ്റി വേറൊരു സ്റ്റേഡിയത്തിൽ വെച്ചാകും നടത്തുക.

റയലിന്റെ തന്നെ ഡി സ്റ്റെഫാനോ സ്റ്റേഡിയമാകും ഈ സീസൺ അവസാനം വരെ റയൽ മാഡ്രിഡിന്റെ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുക.ബെർണബെയു സ്റ്റേഡിയത്തിൽ പല പണികളും പൂർത്തിയാക്കാനും സ്റ്റേഡിയം കൂടുതൽ ആകർഷകമാക്കാനും വേണ്ടി റയൽ മാഡ്രിഡ് പദ്ധതി ഇടുന്നുണ്ട്. ഈ പണികൾ ആരാധകർ ഇല്ലാത്ത സമയത്ത് പെട്ടെന്ന് തീർക്കാം എന്ന് റയൽ കരുതുന്നു. ഇതാണ് തൽക്കാലം സ്റ്റേഡിയം മാറ്റുന്നത് ആലോചിക്കാൻ കാരണം.