ഗോൾ കീപ്പർ ലുനിനെ ലോണിൽ അയച്ച് റയൽ മാഡ്രിഡ്

Staff Reporter

ജൂണിൽ സ്വന്തമാക്കിയ ഗോൾ കീപ്പർ ലുനിനെ ലാ ലീഗ ടീമായ ലെഗനസിലേക്ക് ലോണിൽ അയച്ച് റയൽ മാഡ്രിഡ്. 19 കാരനായ ലുനിൻ ഉക്രയിൻ ക്ലബായ സോറിയാ ലുഹാൻസ്‌കിൽ നിന്നാണ് 8.5 മില്യൺ യൂറോക്കാണ് റയൽ മാഡ്രിഡിൽ എത്തിയത്. 2018/19 സീസണിലേക്കാണ് താരത്തെ ലോണിൽ അയച്ചത്. ലെഗനസിൽ താരം 99 നമ്പർ ജേഴ്സിയാവും അണിയുക.

ഈ ട്രാൻസഫർ വിൻഡോയിൽ തന്നെയാണ് റയൽ മാഡ്രിഡ് ചെൽസിയിൽ നിന്ന് തിബോ ക്വർട്ടയെയും സ്വന്തമാക്കിയത്. ഇതോടെയാണ് താരത്തെ ലോണിൽ വിടാൻ റയൽ മാഡ്രിഡ് തീരുമാനിച്ചത്.