റയൽ മാഡ്രിഡ് വിടാൻ ആഗ്രഹിച്ചിരുന്നില്ല, ചർച്ചകൾ പാളിയതാണ് ക്ലബ് വിടാൻ കാരണം എന്ന് റാമോസ്

Img 20210617 191618
Credit: Twitter

റയൽ മാഡ്രിഡ് വിടാൻ താൻ ആഗ്രഹിച്ചിരുന്നില്ല എന്നും ക്ലബുമായുള്ള ചർച്ചയിൽ വന്ന സാങ്കേതിക പ്രശ്നമാണ് ക്ലബ് വിടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത് എന്നും മുൻ റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ്. “തന്റെ ആദ്യത്തെ തീരുമാനം ക്ലബിൽ തുടരുക എന്നതായിരുന്നു. ശമ്പളം വെട്ടിക്കുറച്ചുകൊണ്ട് ഉള്ള 1 വർഷത്തെ ഓഫർ തനിക്ക് ആദ്യം ലഭിച്ചു. പണം ഒരു പ്രശ്നമായിരുന്നില്ല, എന്നാൽ തനിക്ക് 2 വർഷത്തെ കരാർ വേണമായിരുന്നു. തന്റെ കുടുംബത്തിന് അതാവശ്യമായിരുന്നു” റാമോസ് പറഞ്ഞു.

“താൻ 1 വർഷത്തെ ഓഫർ അവസാനം സ്വീകരിച്ചിരുന്നു, പക്ഷേ ഓഫർ കാലാവധി കഴിഞ്ഞു എന്നും ഇപ്പോൾ ആ ഓഫർ ഇല്ല എന്നുമാണ് ക്ലബ് പറഞ്ഞത്.” റാമോസ് പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷമാണ് ഈ നിമിഷം എന്നും എല്ലാവരോടും നന്ദി പറയുന്നു എന്നും റാമോസ് പറഞ്ഞു. താൻ ക്ലബിലേക്ക് തിരിച്ചെത്തും എന്നും ക്യാപ്റ്റൻ പറഞ്ഞു.

Previous articleവിംബിൾഡണിൽ നിന്നും ഒളിമ്പിക്സിൽ നിന്നും റാഫേൽ നദാൽ പിന്മാറി!
Next articleരണ്ട് സ്പിന്നര്‍മാര്‍ ടീമിൽ, സിറാജിന് അവസരമില്ല, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ഇലവന്‍ പ്രഖ്യാപിച്ചു