പരിശീലനത്തിനിടെ റയൽ മാഡ്രിഡിന്റെ ലൂക്കാസ് വാസ്‌ക്വസിന് പരിക്കേറ്റു. ഹാംസ്ട്രിംഗ് ഇഞ്ച്വറ് ആണെന്നാണ് റിപ്പോർട്ടുകൾ. വൈദ്യപരിശോധനകൾക്ക് ശേഷം മാത്രമെ പരിക്കിന്റെ വ്യാപ്തി വ്യക്തമാവുകയുള്ളൂ. രണ്ട് ആഴ്ച എങ്കിലും വാസ്കസ് പുറത്തിരിക്കാൻ സാധ്യതയുണ്ട്.
ലെഗാനെസ്, എസ്പാൻയോൾ തുടങ്ങിയ ടീമുകൾക്ക് എതിരായ ലാലിഗ മത്സരങ്ങൾ താരത്തിന് നഷ്ടമാകും. ചാമ്പ്യൻസ് ലീഗിലെ ബ്രെസ്റ്റിന് എതിരായ മത്സരത്തിലും വാസ്ക്സ് ഉണ്ടാകില്ല. അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ കളിക്കു മുമ്പ് താരം തിരികെ വരും എന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്.