റയൽ മാഡ്രിഡ് തങ്ങളുടെ പുതിയ സൈനിങ് ആയ യോവിചിനെ ലോണിൽ അയക്കും എന്ന അഭ്യൂഹങ്ങൾ ചിരിച്ചു തള്ളുന്നു എന്ന് യോവിച് തന്നെ വ്യക്തമാക്കി. വൻ തുകയ്ക്ക് റയൽ സ്വന്തമാക്കിയ താരത്തെ സിദാന് ഇഷ്ടമല്ലെന്നും അതുകൊണ്ട് സിദാൻ താരത്തെ ലോണിൽ അയക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇങ്ങനെ പല അഭ്യൂഹങ്ങളും തന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട് എന്നും ഇത് സാധാരണയാണെന്നും യോവിച് പറഞ്ഞു.
ഇത്തരം അഭ്യൂഹങ്ങൾ എന്നും ഫുട്ബോൾ ലോകത്ത് ഉണ്ടാകുമെന്നും ഇതിൽ ഒന്നും ഭയപ്പെടുന്ന ആളല്ല താനെന്നും യോവിച് പറഞ്ഞു. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ നിന്നാണ് സെർബിയൻ താരമായ ലൂക്ക യോവിച്ചിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. 60 മില്യണിൽ അധികം താരത്തിനായി റയൽ മാഡ്രിഡ് ചിലവഴിച്ചിരുന്നു. 2025 വരെയുള്ള കരാറാണ് റയലുമായി താരം ഒപ്പുവെച്ചത്. 21 കാരനായ യോവിച്ച് ഫ്രാങ്ക്ഫർട്ടിനൊപ്പം കഴിഞ്ഞ സീസണിൽ യൂറോപ്പിലും ജർമ്മനിയിലും ഗോളുകൾ അടിച്ച് കൂട്ടിയിരുന്നു.