റയൽ മാഡ്രിഡ്
ഗോളടിക്കാത്തതിന്റെ ഒരു നാണക്കേടിലേക്ക് എത്തിയിരിക്കുകയാണ് ലൊപറ്റെഗിയുടെ റയൽ മാഡ്രിഡ്. ഇന്ന് ലെവന്റെയ്ക്ക് എതിരെ ആദ്യ 55 മിനുട്ടിൽ ഗോൾ ഒന്നും നേടാത്തതോടെ റയൽ മാഡ്രിഡ് അവസാനം ഗോൾ നേടിയിട്ടി 465 മിനുട്ട് പിന്നിട്ടു. അവസാന 465 മിനുട്ടിൽ ഒരു ഗോൾ പോലും നേടാൻ റയൽ മാഡ്രിഡിനായില്ല. റയൽ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും മോശം റെക്കോർഡാണിത്.
1985ൽ 464 മിനുട്ടുകളിൽ ഗോളടിക്കാത്ത റെക്കോർഡ് ആണ് ഇന്ന് പഴയ കഥ ആയത്. എസ്പാനിയോളിനെതിരെ ആണ് റയൽ മാഡ്രിഡ് അവസാനം ഒരു ഗോൾ അടിച്ചത്. അതിനു ശേഷം സെവിയ്യ, അത്ലറ്റിക്കോ മാഡ്രിഡ്, സി എസ് കെ എ മോസ്കോ, അലാവസ് എന്നിവർക്കെതിരെ ഗോളടിക്കാൻ റയലിനായില്ല. ഇന്ന് 71ആം മിനുട്ടിൽ മാർസലോ ലെവന്റയ്ക്ക് എതിരെ നേടിയ ഗോളാണ് ഈ ഗോൾ ദാരിദ്ര്യം അവസാനിപ്പിച്ചത്. 480 മിനുട്ടുകളാണ് ഗോളില്ലാതെ റയൽ നിന്നത്.