ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് വിജയം, റയൽ മാഡ്രിഡ് ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ആറാക്കി കുറച്ചു

Newsroom

റയൽ മാഡ്രിഡിന് ലാലിഗയിൽ ഒരു വിജയം കൂടെ. ഇന്ന് എസ്പാൻയോളിനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ബെർണബവുവിൽ റയൽ മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. എട്ടാം മിനുട്ടിൽ ഹൊസേലുവിന്റെ ഗോളിൽ സന്ദർശകൽ ലീഡ് എടുത്തു. ഈ ഗോളിന് വിനീഷ്യസിന്റെ ഒരു സൂപ്പർ ഗോളാണ് മറുപടിയായത്.

റയൽ 23 03 11 20 25 58 629

22ആം മിനുട്ടിൽ ആയിരുന്നു പെനാൾട്ടി ബോക്സിൽ എസ്പാൻയോൾ ഡിഫൻഡേഴ്സിനെ എല്ലാം കബളിപ്പിച്ച ശേഷമുള്ള വിനീഷ്യസിന്റെ സ്ട്രൈക്ക്. 39ആം മിനിട്ടിൽ ഒരു കോർണറിന് ഒടുവിൽ ഒരു ഹെഡറിലൂടെ മിലിറ്റാവോ റയലിന് ലീഡും നൽകി. രണ്ടാം പകുതിയിൽ അവസാന നിമിഷം അസൻസിയോ കൂടെ ഗോൾ നേടിയതോടെ റയൽ മാഡ്രിഡ് വിജയം പൂർത്തിയായി.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് 25 മത്സരങ്ങളിൽ നിന്ന് 56 പോയിന്റിൽ നിൽക്കുന്നു. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണ 62 പോയിന്റുമായി ഒന്നാമത് നിൽക്കുന്നുണ്ട്. എസ്പാൻയോൾ 27 പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണ്‌.