വീണ്ടും വിജയം, റയൽ മാഡ്രിഡ് ലാലിഗ കിരീടത്തിന് തൊട്ടരികെ

Newsroom

ലാലിഗയിൽ റയൽ മാഡ്രിഡ് കിരീടത്തിന് അരികിൽ. ഇന്ന് നടന്ന ലാലിഗയിലെ മത്സരത്തിൽ കാദിസിനെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇതോടെ അവർ കിരീടത്തിന് ഒരു പോയിൻറ് മാത്രം അകലെ എത്തിയിരിക്കുകയാണ്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ വിജയിക്കാതിരുന്നാൽ റയൽ മാഡ്രിഡിന് കിരീടം ഉറപ്പിക്കാം.

റയൽ മാഡ്രിഡ് 24 05 04 21 46 34 705

ഇന്ന് ബെർണബെയുവിൽ നടന്ന മത്സരത്തിൽ ബ്രാഹിം ഡിയസിന്റെ ഒരു കിടിലൻ സ്ട്രൈക്ക് ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. 51ആം മിനിട്ടിലായിരുന്നു ഡിയസിന്റെ ഗോൾ. പിന്നീട് സമ്പായി എത്തിയ ജൂഡ് ബെല്ലിങ്ഹാം 68ആ. മിനുട്ടിൽ ലീഡ് ഇരട്ടിയാക്കി. ബ്രാഹിം ഡിയസ് ആയിരുന്നു ഈ ഗോൾ ഒരുക്കിയത്.

മത്സരത്തിന്റെ അവസാനം ഹിസേലുവിലൂടെ മൂന്നാം ഗോൾ കൂടെ നേടിയതോടെ റയൽ വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് 87 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് റയൽ. 33 മത്സരങ്ങൾ കളിച്ച ബാഴ്സലോണ 73 പോയിന്റുമായി രണ്ടാംസ്ഥാനത്ത്. ബാഴ്സലോണ ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അവർക്ക് 88 പോയിന്റ് മാത്രമേ ആവുകയുള്ളൂ.