ബാഴ്‌സലോണക്കെതിരെ ഗോളടിയിൽ റെക്കോർഡിട്ട് മാഡ്രിഡ്

Staff Reporter

ബാഴ്‌സലോണയുടെ ഗ്രൗണ്ടിൽ ഗോളടിയുടെ കാര്യത്തിൽ റെക്കോർഡ് ഇട്ട് റയൽ മാഡ്രിഡ്. ഇന്നലെ കോപ്പ ഡെൽ റേ മത്സരത്തിലും ഗോൾ നേടിയതോടെയാണ് ക്യാമ്പ്നൗവിൽ ഗോളടിയുടെ കാര്യത്തിൽ റയൽ മാഡ്രിഡ് റെക്കോർഡ് ഇട്ടത്. മത്സരത്തിൽ ഗോൾ നേടിയ റയൽ മാഡ്രിഡ് ബാഴ്‌സലോണയുടെ ഗ്രൗണ്ടിൽ കളിച്ച അവസാന 15 മത്സരങ്ങളിൽ ഗോൾ നേടിയാണ് റെക്കോർഡ് ഇട്ടത്. ഈ മത്സരങ്ങളിൽ നിന്ന് 26 ഗോളുകളും റയൽ മാഡ്രിഡ് നേടിയിട്ടുണ്ട്.

മത്സരത്തിൽ ലൂക്കാസ് വാസ്‌ക്കസ് ആണ് റയൽ മാഡ്രിഡിന്റെ ഗോൾ നേടിയത്. താരത്തിന്റെ ആദ്യ എൽ ക്ലാസ്സികോ ഗോൾ കൂടിയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മാൽക്കം നേടിയ ഗോളിൽ ബാഴ്‌സലോണ മത്സരത്തിൽ സമനില പിടിച്ചിരുന്നു. കഴിഞ്ഞ തവണ ക്യാമ്പ്നൗവിൽ റയൽ മാഡ്രിഡ് കളിക്കാൻ എത്തിയപ്പോൾ അന്ന് അഞ്ചു ഗോൾ വഴങ്ങിയെങ്കിലും ഒരു ഗോൾ  തിരിച്ചടിക്കാൻ അവർക്ക് പറ്റിയിരുന്നു.