ആർദ ഗുളറിന് ആദ്യ ഗോൾ!! നാലു ഗോൾ വിജയവുമായി റയൽ മാഡ്രിഡ്

Newsroom

ലാലിഗയിൽ റയൽ മാഡ്രിഡിന് മികച്ച വിജയം. ഇന്ന് നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചു. നാലു ഗോളിൽ രണ്ട് ഗോളുകൾ സെൽഫ് ഗോളായിരുന്നു. 21ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ.

റയൽ മാഡ്രിഡ് 24 03 11 01 11 22 430

രണ്ടാം പകുതിയിൽ 79ആം മിനുട്ടിലും 88ആം മിനുട്ടിലും റയൽ മാഡ്രിഡിന് അനുകൂലമായി സെൽഫ് ഗോളുകൾ വന്നു. ഇതോടെ ലീഡ് 3-0 എന്നായി. അവസാനം ഇഞ്ച്വറി ടൈമിൽ യുവതാരം ആർദ ഗുളറും കൂടെ റയൽ മാഡ്രിഡിനായി ഗോൾ നേടി. താരത്തിന്റെ റയൽ മാഡ്രിഡിനായുള്ള ആദ്യ ഗോളാണിത്.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തുള്ള അവരുടെ ലീഡ് 7 പോയിന്റാക്കി ഉയർത്തി. അവർക്ക് ഇപ്പോൾ 28 മത്സരങ്ങളിൽ നിന്ന് 69 പോയിന്റാണ് ഉള്ളത്. 62 പോയിന്റുമായി ജിറോണ രണ്ടാം സ്ഥാനത്തും 61 പോയിന്റുമായി ബാഴ്സലോണ മൂന്നാമതും നിൽക്കുന്നു.