ബാഴ്സലോണക്ക് സമനിലയുടെ നിരാശ

Newsroom

ലാലിഗയിൽ ബാഴ്സലോണക്ക് നിരാശ ഇന്ന് ലാലിഗ മത്സരത്തിൽ ബാഴ്സലോണ സമനില വഴങ്ങി. റയോ വയകാനോ ആണ് ബാഴ്സലോണയെ സമനിലയിൽ പിടിച്ചത്. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. അവസാനം വന്ന സെൽഫ് ഗോളാണ് ബാഴ്സലോണയെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.

Picsart 23 11 25 21 03 31 430

ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ ഉനായ് ലോപസ് ആണ് റയോ വയകാനോയ്ക്ക് ലീഡ് നൽകിയത്. ആ ലീഡ് 82ആം മിനുട്ട് വരെ നീണ്ടു നിന്നു. 82ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ആണ് ബാഴ്സലോണയുടെ രക്ഷയക്ക് എത്തിയത്. ഈ സമനില ബാഴ്സലോണക്ക് വലിയ ക്ഷീണം ആകും.

14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബാഴ്സലോണ ഇപ്പോഴും മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.