ല ലിഗ റെക്കോർഡിട്ട് സെർജിയോ റാമോസ്

ല ലിഗ ചരിത്രത്തിലെ തന്നെ അപൂർവ്വ റെക്കോർഡ് റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് സ്വന്തമാക്കി. ല ലീഗയുടെ ചരിത്രത്തിൽ തുടർച്ചയായ 14 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ പ്രതിരോധ താരം എന്ന റെക്കോർഡാണ് റാമോസ് സ്വന്തം പേരിൽ കുറിച്ചത്. ലവന്റെക്ക് എതിരെയുള്ള മത്സരത്തിൽ റയലിന്റെ ആദ്യ ഗോൾ നേടിയതോടെയാണ് റാമോസ് അപൂർവ്വ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. സെറ്റ് പീസുകളിൽ എന്നും റയലിന്റെ ആശ്രയമായ റാമോസ് ഇത്തവണയും ഹെഡറിലൂടെയാണ് റെക്കോർഡ് ഗോൾ നേടിയത്.

ഫെർണാണ്ടോ ഹിയേറോ 1989 മുതൽ 2003 വരെ 15 സീസണുകളിൽ റയലിനായി ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും അവ പ്രതിരോധ പൊസിഷനിൽ മാത്രം കളിച്ചു കൊണ്ടായിരുന്നില്ല. 2005 ഇൽ സെവിയ്യയിൽ നിന്ന് റയലിൽ എത്തിയ റാമോസ് അതിന് ശേഷമുള്ള എല്ലാ സീസണിലും റയലിനായി ഗോൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രം നയിക്കും
Next articleഈ സീസണോടു കൂടി ബ്രാഡ് ഹോഡ്ജ് ക്രിക്കറ്റ് കളി നിര്‍ത്തുന്നു