പരിക്കു സഹിച്ച് എൽ ക്ലാസികോ കളിച്ചു, റാമോസിന് അടുത്ത മത്സരം നഷ്ടമാകും

സെർജിയോ റാമോസിന് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം നഷ്ടമാകും. പരിക്കാണ് റാമോസിന് വിനയായിരിക്കുന്നത്. ഇന്നലെ എൽ ക്ലാസികോയിൽ ആദ്യ പകുതിയിൽ റാമോസിന് പരിക്കേറ്റിരുന്നു. പക്ഷെ പരിക്ക് സഹിച്ചു കളി തുടരുകയായിരുന്നു റയൽ മാഡ്രിഡ് ക്യാപ്റ്റൻ. ഇന്നലെ മത്സരത്തിൽ നിർണായക ഗോൾ ലൈൻ ക്ലിയറൻസും റാമോസ് നടത്തിയിരുന്നു.

റയൽ മാഡ്രിഡിന്റെ അടുത്ത മത്സരത്തിൽ റാമോസ് കളിക്കുന്നത് ഇതോടെ സംശയമായി. താരത്തിന്റെ സ്കാനിംഗിനു ശേഷം മാത്രമെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് മനസ്സിലാകു‌. അത്ലറ്റിക്ക് ബിൽബാവോയ്ക്ക് എതിരായ റയലിന്റെ അടുത്ത മത്സരത്തിൽ റാമോസ് കളിച്ചേക്കില്ല.

Previous articleബംഗാള്‍ 307 റണ്‍സിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും തുടക്കം പിഴച്ച് കേരളം
Next articleസ്റ്റെയിനിന് പകരം ഹാരിസ് റൗഫിനെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്