പ്രീസീസൺ, ബാഴ്സലോണ അമേരിക്കയിൽ എത്തി

- Advertisement -

പ്രീസീസൺ മത്സരങ്ങൾക്കായി ബാഴ്സലോണ ടീം അമേരിക്കയിൽ എത്തി. 26 അംഗ സംഘവുമായാണ് ബാഴ്സലോണ അമേരിക്ക എത്തിയിരിക്കുന്നത്. 26 അംഗങ്ങളിൽ പകുതിയും ബാഴ്സലോണ യൂത്ത് ടീമിലെ അംഗങ്ങളാണ്. സീനിയർ ടീമിലെ മിക്കവരും ലോകകപ്പിൽ കളിച്ചതിനാൽ ഇപ്പോഴും വിശ്രമത്തിലാണ്. പുതിയ സൈനിംഗായ ബ്രസീലിയൻ താരം മാൽകോം നാളെ അമേരിക്കയിൽ എത്തി ടീമിനൊപ്പം ചേരും. ടെർസ്റ്റേഗനും ഉടൻ ടീമിനൊപ്പം ചേരും.

ബാഴ്സലോണയ്ക്ക് ഒപ്പം അവരുടെ വനിതാ ടീമും പ്രീസീസണായി യാത്ര ചെയ്യുന്നുണ്ട്. ജൂലൈ 28ന് ടോട്ടൻഹാമും ആയാണ് ബാഴ്സലോണയുടെ ആദ്യ പ്രീസീസൺ മത്സരം. അമേരിക്കയിൽ വെച്ച് തന്നെ എ എസ് റോമയേയും, എസി മിലാനെയും ബാഴ്സലോണ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement