ബാഴ്സലോണയുടെ സെന്റർ ബാക്ക് ജെറാദ് പികെയുടെ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. താരത്തിന് പരിക്ക് കാരണം അത്ലറ്റിക് ബിൽബാവോയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ വിടവാങ്ങേണ്ടി വന്നിരുന്നു. പികെ രണ്ടാഴ്ചയോളം പുറത്ത് ഇരിക്കും എന്നാണ് ബാഴ്സലോണ അറിയിച്ചത്. ഇതിനർത്ഥം താരം ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് മാത്രമെ ഇനി ബാഴ്സക്കായി ഇറങ്ങു. ബാഴ്സലോണയുടെ ആദ്യ മത്സരത്തിൽ തന്നെ പികെയ്ക്ക് പരിക്കേറ്റിരുന്നു. താരത്തിന് രണ്ടാം മത്സരത്തിൽ വിശ്രമം നിർദ്ദേശിച്ചിരുന്നു എങ്കിലും താരം കളിക്കുകകായിരുന്നു. പികെയുടെ അഭാവത്തിൽ അറോഹോയും ഗാർസിയയും ആകും ബാഴ്സലോണ ഡിഫൻസിൽ ഇറങ്ങുക.